lyrics
റഫാ മണ്ണുകണ്ട ക്രൂരതകൾ
ഏറെ നാമും അറിഞ്ഞതല്ലെ
അതിൽ പരിവേഷം പറഞവർ
കരഞ്ഞതല്ലെ...
ഗാസാ മണ്ണ് വിട്ട് അതിജീവിച്ചവർ ഇന്നു
പിടഞ്ഞതല്ലെ
ബദർ കളം പോലെ പേമാരി
പതിച്ചതല്ലേ...
(റഫാ മണ്ണുകണ്ട ക്രൂരതകൾ
ഏറെ നാമും അറിഞ്ഞതല്ലെ
അതിൽ പരിവേഷം പറഞവർ
കരഞ്ഞതല്ലെ...)
വീറും വെറി കൊണ്ടും രാവോളം
മതിലുകൾ പൊളിച്ചതല്ലേ
അതിൽ പൈതലിൻ നിലവിളി അമർന്നതല്ലെ.... അമർന്നതല്ലേ...
പാവം മൗത്തോളം പടച്ചോനേ വിളിച്ചതല്ലെ..
വെട്ടിക്കീറിയ കുപ്പായങ്ങൾ
കിട്ടും മെയ്യിൻ അനുബന്ധങ്ങൾ
കഷ്ട്ടതയേറിയ പട്ടിണി വയറും
പട്ടണം മാറിച്ചോര പുഴയും
പാഞ്ഞു നടന്നവർ ആകെ ഉലയും
കേട്ട് തരിച്ചവർ നിശ്വാസം പഡരും
പാവം അരിഞ്ഞവർ റബ്ബേ കനിയും
റബ്ബിൻ തുണയായി വാതിലു മുട്ടും
കയികൾ നീട്ടി ആമീൻ പറയും
ആമീനുള്ളൊരു മറുപടി തിരയും
ആമീൻ ഉള്ളൊരു മറുപടി തിരയും....
(റഫാ മണ്ണുകണ്ട ക്രൂരതകൾ
ഏറെ നാമും അറിഞ്ഞതല്ലെ
അതിൽ പരിവേഷം പറഞവർ
കരഞ്ഞതല്ലെ...)
റഫാ...... റഫാ....