ഓർമ്മകൾ

1322

Música criada por V4U Malayalam Media com Suno AI

ഓർമ്മകൾ
v3.5

@V4U Malayalam Media

ഓർമ്മകൾ
v3.5

@V4U Malayalam Media

Letra da música

പണ്ട് പണ്ട് പണ്ട് പണ്ട്
പണ്ടേക്ക് പണ്ടൊരുകാലം
അപ്പനുമപ്പനും അപ്പൻ്റെയപ്പനും
അപ്പനപ്പുപ്പനും മുൻപൊരു കാലം.
കാളയെ വയ്ച്ചിട്ട്, കലപ്പ വലിച്ചിട്ട്
ഉഴുതുമറിച്ചൊരു കാലം
വരിനെല്ലു കൊയ്തിട്ട് ചവിട്ടിമെതിച്ച്
പതിരു കളഞ്ഞാരു കാലം.
അരിമണിയെണ്ണീട്ട് അരവയറുണ്ടിട്ട്
മുണ്ടു മുറുക്കിയ കാലം
ചക്കയും കപ്പയും കാട്ടുചെടികളും
വയറു നിറച്ചോരു കാലം.
അക്കാലം പോയെല്ലോ
ഓർക്കാനും ആകില്ല
ഓർത്താലോ മാനക്കേടും
പണ്ട് പണ്ട് പണ്ട് പണ്ട്
പണ്ടേക്ക് പണ്ടൊരു കാലം
അപ്പനുമപ്പനും, അപ്പൻ്റപ്പനും
അപ്പനപ്പുപ്പനും മുമ്പൊരു കാലം
പേറു നിർത്താൻ പാങ്ങില്ലാതെ
പെറ്റുകൂട്ടിയ കാലം
എട്ടും പത്തു മായങ്ങനെ
മുറ്റം നിറഞ്ഞങ്ങ് കുട്ടികളൊള്ളൊരു കാലം.
അരവയറുണ്ണുവാൻ
അക്ഷര മേകുവാൻ
ആകാതിരുന്നോരു കാലം
ഉള്ളതുകൊണ്ടങ്ങ്
ഉണ്ടുമുറങ്ങിയും നേരംപോക്കിയ കാലം.
അക്കാലം പോയെല്ലോ
ഓർക്കാനും വയ്യന്നേ, ഓർത്താലും മാനക്കേടാ
പണ്ട് പണ്ട് പണ്ട് പണ്ട്
പണ്ടേക്ക് പണ്ടൊരു കാലം.
അപ്പനുമപ്പനും അപ്പൻ്റെപ്പനും
അപ്പനപ്പുപ്പനും മുൻപൊരു കാലം
പച്ചരിവാങ്ങുവാൻ വച്ചൊരുകാശിന്
ചീട്ടുകാളിച്ചൊരു കാലം
ബാറൊന്നും ഇല്ലന്ന്. മുക്കിന് മുക്കിന്
വാറ്റിയടിച്ച് നടന്നോരുകാലം
മൂക്കറ്റം മൊത്തിയാൽ, മെക്കിട്ട് കയറാതെ
ഉറക്കംവരാത്തൊരുകാലം
പെണ്ണിനും, പിള്ളക്കും രണ്ടുകൊടുത്തിട്ടു
അത്താഴപ്പാത്രങ്ങൾ തട്ടിത്തെറിപ്പിച്ചകാലം
മുട്ടൻ തെറിവിളി കൂട്ടനിലവിളി
ചുറ്റിനും കേട്ടോരു കാലം
അക്കാലം പോയല്ലോ.,ഓർക്കാനും ആകില്ല
ഓർത്താലും മാനക്കേടാ
പണ്ട് പണ്ട് പണ്ട് പണ്ട്
പണ്ടേക്ക് പണ്ടൊരുകാലം
അപ്പനുമപ്പനും, അപ്പൻ്റെപ്പനും
അപ്പനപ്പുപ്പനും മുൻപോരുകാലം
Estilo de música
Rap

Você pode gostar

Capa da música шансон
v4

Criado por Светлана Вайвадене com Suno AI

Capa da música Mikor, s miért
v4

Criado por Ákos Gyulai com Suno AI

Capa da música Cumpleaños, Súbelo
v4

Criado por Javitronic Badenovic com Suno AI

Lista de reprodução relacionada

Capa da música Eres Refugio y Eres Casa
v4

Criado por Pilar García com Suno AI

Capa da música Мамо Ми Твої
v4

Criado por Злата com Suno AI

Capa da música Je tourne autour de toi
v4

Criado por miguel bwomda com Suno AI