가사
വെണ്ണിലാ വെണ്ണിലാ
എന്നിലായി നിന്നിതാ
മൂഖമായി മൂഖമായി
നിന്നെ കണ്ടുകൊണ്ടിതാ
കണ്ണുകൾ ചൊല്ലും നിൻ
ഗാനമെന്നിൽ തേങ്ങലായി
രാവിതൾ വാടുമീ നേരം നിൻ കാവലായ്
പൂവിതൾ പോലെ നിൻ
കൈയിതളിൽ ചാഞ്ഞിടാം
പൂവേ പൂവേ പൂവേ
രാഗം മൂളും തേനേ
പൂവേ പൂവേ പൂവേ
ഈണം മൂളും മാനേ
നെഞ്ചിലായി ചേർന്നിതെന്നിൽ
നൊമ്പരമായി മാറിതാ
സ്നേഹമാം പുതപ്പിലിന്നു
നിൻ തണൽ തിരഞ്ഞിതാ
ഋതു ചോരും രാമഴ
നീ എന്നിൽ നീർമഴ
കാറ്റിൻ കൈയ്യിലായ്
വന്ന ദേവതാമര
പൂവേ പൂവേ പൂവേ
വിണ്ണിൽ തെന്നൽ നീയേ
പൂവേ പൂവേ പൂവേ
നീല നിലാവിൻ്റെ ചേല്
വിണ്ണിൽ നിന്നും മണ്ണിൽ വന്ന മാനത്തെ താരകമേ
കണ്ണാൽ നെഞ്ചിൽ മന്ത്രം മൂളും മായികാ മാതുരിയേ
പൂവിതൾ തേൻ നിലവേ