എന്തൊരു ലോകം....എന്തൊരു നാട്.... എന്തൊരു ലോകം....എന്തൊരു നാട്ടാർ.. ഈ ചതിയുടെ കൂടെ ഓടെടാ ഓട്ടം..... ഇവിടിപ്പോ പകയുടെ താളം..........ഈ.... നാടിൻ നടുവിൽ വഴിമുട്ടി......... ഇഴയുന്ന...... ഞാനും....... നീയും....... ഇനിയും ഇവിടെ മാവേലി കെട്ടിയ ഊഞ്ഞാലിൽ ആടാൻ....കുട്ടിയുടുപ്പും മാറി എത്തി നോക്കിയപ്പോ വാമനൻ്റെ കൂത്ത്.....പണ്ട് പരശു മഴു എറിഞ്ഞപ്പോഴും. കാട്ടാളൻ സാഹിത്യം രചിച്ചപ്പോഴും കൊരൻ്റെ വാഴക്കുല തൊലിവെളുത്തവൻ വെട്ടിയപ്പോഴും...കണ്ടില്ലേ ഞാനും .....കേട്ടില്ലേ.....നീയും.....എന്നിട്ടും അയ്യേ എന്നു പറഞ്ഞു തിരിഞ്ഞൊന്നു നമ്മൾ നമ്മെ തന്നെ ആശിർവദിച്ചില്ലേ.... പുത്തൻ വെള്ളം തലയിൽ തൂകി.... നാമും നമ്മുടെ കാര്യം നോക്കി പള്ളിൽ പോയി ദൈവത്തോട് കാര്യമായി തന്നെ ദുഃഖം പറഞ്ഞില്ലേ..... ഇനിയിപ്പോ ദൈവത്തിൻ്റെ ഗുണ്ടകളില്ലേ അവർ നോക്കും കര്യങ്ങൾ ഒന്ന് ക്ഷമിക്കണേ... അറിയാതെ പറഞ്ഞതാ.... കോപിക്കല്ലേ ഞാനും പോയി ഒരു പാതിരിയെ ക്ണ്ടൊന്ന് പാപം പറഞ്ഞു എൻ്റെ പിഴ അറിഞ്ഞ് നടന്നാൽ ഞാനും കറ തീർന്നവനല്ലേ.....ഇനി ഞാനും ദിവ്യനാ ഇനിയെനിക്കും ഇവിടെ ഈ നാട്ടിലെ വിശുദ്ധ സ്വാർത്ഥനാകം ഇനി എനിക്കുമീ നാട്ടിലെ ആദ്യരാത്രി മണിയറകൾ കേറി കന്യക മുദ്ര വെളുത്ത മെത്തവിരിപ്പിൽ പരതാം.....രക്തത്തുള്ളികളുടെ കറയില്ലേൽ ഇനിയവള് ഈ കരയിലും വേണ്ട നീ എന്നുമേ ഈ കൂലത്തിന് ശാപം...... ഇനിയീ നാട്ടിലെ മകുടി ഊത്തും ആടലും കുത്തി മറിയലും താളത്തിൽ കാണാം കനത്ത ചൂടിൽ ആശ്വാസമായി നീ നിന്നെ തന്നെ കാണിക്ക് പഠിപ്പിക്ക് ഈ നാടിൻ ശാപം പേറിയവൻ അടിയാളൻ അല്ലെ.....അവൻ്റെ പെണ്ണ് പെറ്റ കുലമല്ലേ.....ഈ നാടിൻ.... പൊന്നോമനയാകാൻ എന്നു കരുതി വർണ്ണക്കസവിട്ട മുന്നേ പോയി കാര്യം പറയും വയറുള്ളവൻ....കുടുംബത്തിൽ ഉള്ളവനായി പിറന്നത് അവൻ്റെ തെറ്റല്ലല്ലോ.....അത് കാലത്തിൻ്റെ കണക്കും..... നാടിൻ ചൂരറിഞ്ഞ് വയറിന് വിളി അറിഞ്ഞ് മണ്ണിൽ സ്വർഗ്ഗം തീർത്തവൻ അവൻ ചീത്തയല്ലേ..... അവൻ്റെ ചിത പോലും നമുക്കരികിൽ വേണ്ട മാവേലി വാണ നടിനിയും കാണാൻ ഇനിയീ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ നീയോ.... ഞാനോ ..... അവനോ.....ഒന്നുമതി.....ഒരുകൂട്ടം മതി..... ഒരൊറ്റ ദേവൻ്റെ കഥയും മതി.....ദേവലോകം കാക്കാനല്ലേ....നമുക്ക് കൊല്ലാം..... ലക്ഷ്യം സാധുകരിക്കാത്ത പാപമൊന്നും... നാമിന്ന് ഒടുവിലെ വിധിനേരത്തെ നേരിടാൻ കുറ്റമാകില്ല..... എന്തൊരു ലോകം....എന്തൊരു നാട്.... എന്തൊരു ലോകം....എന്തൊരു നാട്ടാർ.. ഈ ചതിയുടെ കൂടെ ഓടെടാ ഓട്ടം..... ഇവിടിപ്പോ പകയുടെ താളം..........ഈ.... നാടിൻ നടുവിൽ വഴിമുട്ടി......... ഇഴയുന്ന...... ഞാനും....... നീയും....... ഇവിടിപ്പൊ... കൂട്ടരുമില്ല പട്ടക്കാര് പറഞ്ഞ ന്യായവും വേണ്ട.....എൻ്റെ വയറും, എൻ്റെ തടിയും, നോക്കാൻ ഞാനല്ലേ ഉള്ളൂ....ഒടുവിലെ വിധിക്കായി ഈ തടി കാക്കാനും സ്വർഗ്ഗം നേടാനും എനിക്ക് ഞാനുമെൻ്റെ നിഴലും മാത്രം....എൻ്റെ നിഴലും മാത്രം..........(2)
Musikstil
Malayalam heavy electric guitar beated hip hop rap based on revaluation