ഞാനല്ലേ..t2

109

Musik erstellt von david mit Suno AI

ഞാനല്ലേ..t2

@david

ഞാനല്ലേ..t2

@david

Text
എന്തൊരു ലോകം....എന്തൊരു നാട്....
എന്തൊരു ലോകം....എന്തൊരു നാട്ടാർ...
ഈ ചതിയുടെ കൂടെ കൂട്ടത്തോട് ഓട്ടം.....
ഇവിടെ ഇപ്പോ പകയുടെ താളം..........
ഈ....നാടിൻ നടുവിൽ വഴിമുട്ടി.........
ഇഴയുന്ന...... ഞാനും....... നീയും.......(2)
ഇനിയും ഇവിടെ മാവേലി കെട്ടിയ ഊഞ്ഞാലിൽ ആടാൻ....കുട്ടിയുടുപ്പും മാറി എത്തി നോക്കിയപ്പോ..... വാമനൻ്റെ കാലു കണ്ടപ്പോഴും .....പണ്ട് പരശു മഴു എറിഞ്ഞ് തീർത്ത..... നാട്ടിലെ കാട്ടാള സാഹിത്യം അരങ്ങ് വാണപ്പോഴും,,,,,, കോരൻ്റെ വാഴക്കുല തൊലിവെളുത്തവൻ വെട്ടി ചുമലിൽ കൊണ്ട് പോയപ്പോഴും....
കണ്ട് നിന്നില്ലേ ഞാനും..... നീയും......
കേട്ടു നിന്നില്ലേ നീയും..... ഞാനും........
അയ്യേ.....മോശം എന്നു പറഞ്ഞു
നമ്മൾ നമ്മെ തന്നെ ആശിർവദിച്ചില്ലേ.... പുത്തൻ വെള്ളം തലയിൽ തൂകി....നാമും നമ്മുടെ കാര്യം നോക്കി പള്ളിയിൽ പോയി ദൈവത്തോട് കാര്യമായി തന്നെ ദുഃഖം പറഞ്ഞ് അറിയിച്ചില്ലേ............ ഇനിയിപ്പോ........ ദൈവത്തിൻ്റെ ഗുണ്ടകളില്ലേ,,,അവർ നോക്കും കാര്യങ്ങൾ.... കാര്യങ്ങളായിതന്നെ...അയ്യോ....ദൈവ ദോഷം......ഒന്ന് ക്ഷമിക്കണേ... ..അറിയാതെ അടിയൻ പറഞ്ഞ് പോയതാണേ....കോപിക്കല്ലേ.........
ഇപ്പോ തന്നെ ഞാനും പോയി ഒരു പാതിരിയെ കണ്ട് എൻ്റെ പാപം പറഞ്ഞു.... എൻ്റെ പിഴ അറിഞ്ഞാൽ..... ഞാനും കറ തീർന്നവൻ ആകില്ലേ.....ഇനി ഞാനും ദിവ്യനാ...... ഇനിയെനിക്കും ഇവിടെ ഈ....
നാട്ടിലെ ഒരു വിശുദ്ധ സ്വാർത്ഥനാകാം.....ഇനി...... എനിക്കുമീ.....നാട്ടിലെ ആദ്യരാത്രി മണിയറകൾ കേറി മണവാട്ടിയുടെ കന്യകാ......സംശുദ്ധ മുദ്രകനായി അവളുടെ മെത്തവിരിപ്പിലും പരതാം........രക്ത തുള്ളികളുടെ കറയില്ല എങ്കിൽ ഇനി അവള് ഈ കരയിൽ വേണ്ടാ.....നീ എന്നുമേ... ഈ മഹാകുലത്തിൻ്റെ ശാപം, ആകാനായി...ഈ ജാതിയിൽ വേണ്ടാ.. ഇനിയീ,,,നാട്ടിലെ മകുടി ഊത്തും,,,,ആടലും... കുത്തി മറിയലും.... താളത്തിൽ കാണാം........ ഈ കനത്ത ചൂടിലും ആശ്വാസമായി നീ നിന്നെ തന്നെ ചൂണ്ടി കാണിക്ക് മുൻപിലെ ജീവിതം കാണ് ......കറകളഞ്ഞ് അവരെ പഠിപ്പിക്ക് നാടിനെ നാട്ടാർക്കാക്ക്..... നെറിവേറിയ നാടാക്കി നിർത്ത്......... ഇനിയേലും ഈ പറയുന്നത് ഒന്ന് കേക്ക്....ശ്രദ്ധിച്ചൊന്ന് കേക്ക് ......നീ പറയുന്ന തല തിരിവ്......... നീ ......ഒന്ന് ...കേട്ടു നോക്ക്.......കേട്ടു........നോക്ക്.........
ഈ നാടിൻ ശാപം പേറിയവൻ അടിയാളൻ അല്ലെ... അടിമ അവൻ്റെ പെണ്ണ് പെറ്റ കുലം അല്ലേ.....ഈ നാടിൻ.... പൊന്നോമനയാകാൻ.... കുരുതി നൽകി വർണ്ണക്കസവിട്ട അവനു മുൻപേ എത്തി കാര്യം അറിയുന്ന വയറും പേറി....... ഇഹലോക ജാതനായ....... ഉള്ളവനായി പിറന്നത് അവൻ്റെ തെറ്റല്ലല്ലോ.....അത് കാലത്തിൻ്റെ കണക്കും..... ശനി അറിയാത്ത ശുക്രൻ്റെ മനസ്സലിവും............ എന്നാൽ നാടിൻ ചൂരറിഞ്ഞ് ........ വയറിൻ്റെ വിളി അറിഞ്ഞ്... മണ്ണിൽ സ്വർഗ്ഗം തീർത്തവൻ അവൻ ഇപ്പോ ചീത്ത അല്ലെ..... ല്ലെ.... ല്ലേ...... ല്ലേ.....അല്ലേ.........
അവൻ്റെ ചിത പോലും നമുക്കരികിൽ വേണ്ട..... മാവേലി വാണ നടിനിയും കാണാൻ ഇനിയീ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ
നീയോ....ഞാനോ .....അവനോ..... വേണ്ടാ..........ഒന്നുമതി.....ഒരുകൂട്ടം മതി.....ഒരൊറ്റ ദേവൻ്റെ കഥ മതി.....ദേവലോകം
കാക്കാനായിട്ടല്ലേ....നമുക്ക് കൊല്ലാം..... ലക്ഷ്യം സാധൂകരിക്കാത്ത പാപമൊന്നും... നാമിന്ന് ഒടുവിലെ വിധി നേരത്തെ
നേരിടാൻ പാകത്തിലൊരു കുറ്റമാകില്ല.,, തീർച്ച........
ഈ നാടിൻ്റെ പൈതൃകം ഇതായിപ്പോയി ഇനിയിത് ഇങ്ങനെ പോട്ടെ........
എന്തൊരു ലോകം....എന്തൊരു നാട്.......എന്തൊരു ലോകം
എന്തൊരു നാട്ടാർ..ഈ ചതിയുടെ കൂടെ ഓടെടാ ഓട്ടം.....ഇവിടിപ്പോ പകയുടെ താളം..........ഈ....നാടിൻ നടുവിൽ വഴിമുട്ടി...... ഇഴയുന്ന...... ഞാനും.....നീയും.... മാത്രം... മാ.....ത്രം....(2)
Musikstyle
Malayalam heavy electric guitar beated hip hop & rap based on revaluationary theme

Du magst vielleicht

Cover des Liedes Мощная

Erstellt von Мария Зуева mit Suno AI

Cover des Liedes Mamita Marina

Erstellt von Alejandro Díaz mit Suno AI

Verwandte Playlist

Cover des Liedes Un poquito de ti

Erstellt von Sara Rosas Eespinosa mit Suno AI

Cover des Liedes Comedor de Cú

Erstellt von Júlio Leandro Melo mit Suno AI

Cover des Liedes Kelam

Erstellt von Indra Pratama Alyandani mit Suno AI

Cover des Liedes Ludo el perro salchicha

Erstellt von Javier Mora mit Suno AI