എന്തൊരു ലോകം....എന്തൊരു നാട്.... എന്തൊരു ലോകം....എന്തൊരു നാട്ടാർ.. ഈ ചതിയുടെ കൂടെ ഓടെടാ ഓട്ടം..... ഇവിടെ ഇപ്പോ പകയുടെ താളം..........ഈ.... നാടിൻ നടുവിൽ വഴിമുട്ടി......... ഇഴയുന്ന...... ഞാനും....... നീയും.......(2) ഇനിയും ഇവിടെ മാവേലി കെട്ടിയ ഊഞ്ഞാലിൽ ആടാൻ....കുട്ടിയുടുപ്പും മാറി എത്തി നോക്കിയപ്പോ വാമനൻ്റെ കൂത്ത്.....പണ്ട് പരശു മഴു എറിഞ്ഞിട്ട നാട്ടിൽ, കാട്ടാള സാഹിത്യം അരങ്ങ് വാണപ്പോഴും....കൊരൻ്റെ വാഴക്കുല മുന്തിയ ജാതിക്കാരൻ വെട്ടിയപ്പോഴും.... കണ്ടില്ലേ ഞാനും... കേട്ടില്ലേ നീയും..... അയ്യോ എന്നു പറഞ്ഞ് തിരിഞ്ഞ് നിന്ന് നമ്മൾ നമ്മെ തന്നെ ആശിർവദിച്ചില്ലേ.... പുത്തൻ വെള്ളം തലയിൽ തൂകി.... നാമും നമ്മുടെ കാര്യം നോക്കി നിന്നില്ലേ .... പള്ളിൽ പോയി ദൈവത്തോട് കാര്യമായി തന്നെ ദുഃഖം പറഞ്ഞില്ലേ.... ഇനിയിപ്പോ ദൈവത്തിൻ്റെ ഗുണ്ടകളില്ലേ അവർ നോക്കിനടത്തും നിന്നെ...... ഒന്ന് ക്ഷമിക്കണേ... അറിയാതെ പറഞ്ഞതാ.... കോപിക്കല്ലേ ദേവാ....കോപിക്കല്ലേ.... ഒരു പാതിരിയെ... കണ്ടൊന്ന് പാപം പറഞ്ഞു,, എൻ്റെ പിഴ അറിഞ്ഞ് നടന്നാൽ ഞാനും കറ തീർന്നവനല്ലേ.....ഇനി ഞാനും ദിവ്യനാ ഇനിയെനിക്കും ഇവിടെ ഈ നാട്ടിലെ വിശുദ്ധ സ്വാർത്ഥനാകം ഇനി എനിക്കുമീ നാട്ടിലെ ആദ്യരാത്രി മണിയറകൾ കേറി കന്യക മുദ്ര വെളുത്ത മെത്തവിരിപ്പിൽ പരതാം..... രക്തത്തുള്ളികളുടെ കറയില്ലേൽ ഇനിയവള് ഈ കരയിലും വേണ്ട നീ എന്നുമേ ഈ കുലത്തിന് ശാപം...... ഇനിയീ നാട്ടിലെ മകുടി ഊത്തും ആടലും കുത്തി മറിയലും താളത്തിൽ കാണാം..... താളത്തിനൊത്ത് ആടാം.....നീ നിന്നെ തന്നെ പഠിപ്പിക്ക് ......ഈ നാടിൻ ശാപം പേറിയവൻ അടിയാളൻ അല്ലേ....അവൻ്റെ പെണ്ണ് പെറ്റ കുലമല്ലേ.....ഇനി ആരാ......... ഈ നാടിനു മോചനം ഏകാൻ.... വർണ്ണക്കസവിട്ട മുന്നേ വയറുള്ളവൻ.... അവൻ ഉണ്ടല്ലോ....നാടിൻ നന്മക്കായി പൂജ നടത്തി ശാപം മാറ്റാൻ ഉന്നതകുലമില്ലേ,?????? കുടുംബത്തിൽ ഉള്ളവനായി പിറന്നത് അവൻ്റെ തെറ്റല്ലല്ലോ.....അത് കാലത്തിൻ്റെ കണക്കും.. ശനി അറിയാത്ത ശുക്രൻ്റെ ധാനവും.. അല്ലേ.. നാടിൻ ചൂരറിഞ്ഞ് പൊരിവയറിൻ്റെ വിളി അറിഞ്ഞ് മണ്ണിൽ സ്വർഗ്ഗം തീർത്തവൻ അവൻ ചീത്തയല്ലേ.....അവൻ്റെ ചിത പോലും നമുക്കരികിൽ വേണ്ട.... മാവേലി വാണ നാടിനിയും കാണാൻ ഇനിയുമീ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ നീയോ.... ഞാനോ ..... അവനോ.....ഒന്നുമതി.....ഒരുകൂട്ടം മതി..... ഒരൊറ്റ ദേവൻ്റെ കഥയും മതി..... ദേവലോകം കാക്കാനല്ലേ....നമുക്ക് കൊല്ലാം..... ലക്ഷ്യം സാധുകരിക്കാത്ത പാപമൊന്നും... നമുക്കില്ല... ഒടുവിലെ വിധിനേരത്തെ നേരിടാൻ ഇതൊന്നും ഒരു കുറ്റമാകില്ല....നമ്മുടെ നന്മ നമുക്കെഴുതാം എന്തൊരു ലോകം....എന്തൊരു നാട്.... എന്തൊരു ലോകം....എന്തൊരു നാട്ടാർ.. ഈ ചതിയുടെ കൂടെ ഓടെടാ ഓട്ടം..... ഇവിടെ ഇപ്പോ പകയുടെ താളം..........ഈ.... നാടിൻ നടുവിൽ വഴിമുട്ടി.........ഇഴയുന്ന...... ഞാനും....... നീയും.........ഇവിടിപ്പൊ... കൂട്ടരുമില്ല പട്ടക്കാര് പറഞ്ഞ ന്യായവും വേണ്ട.....എൻ്റെ വയറും, എൻ്റെ തടിയും, നോക്കാൻ ഞാനല്ലേ ഉള്ളൂ....ഒടുവിലെ വിധിക്കായി ഈ തടി കാക്കാനും സ്വർഗ്ഗം നേടാനും എനിക്ക് ഞാനുമെൻ്റെ നിഴലും മാത്രം....എൻ്റെ നിഴലും മാത്രം..........(2)